കൊച്ചി ചെല്ലാനത്ത് കുടിവെള്ളക്ഷാമം രൂക്ഷം. ചെല്ലാനത്തെ മൂന്ന് പഞ്ചായത്തിലെ ഭൂരിപക്ഷം വീടുകളിലും രണ്ടാഴ്ചയിലേറെയായി കുടിവെള്ളമില്ല. പരാതി പറയുന്നവരോട് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ജല അതോറിറ്റി.

ചെല്ലാനം പഞ്ചായത്തിലെ 11,12, 22 വാർഡുകളിൽ താമസിക്കുന്നവർ വെള്ളത്തിനായുള്ള ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. കുടിക്കാനോ, കുളിക്കാനോ, ഭക്ഷണം പാകം ചെയ്യാനോ പോലും ഒരു തുള്ളി വെള്ളമില്ല. ചെല്ലാനത്തെ 110 കെ വി സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ വെള്ളമില്ലാത്തതിന്റെ ഗതികേട് വ്യക്തമാക്കി ജല അതോറിറ്റിക്ക് പരാതി എഴുതി നൽകിയപ്പോൾ ടാങ്കറിൽ വെള്ളം എത്തിക്കേണ്ടത് പഞ്ചായത്താണെന്ന് പറഞ്ഞൊഴിഞ്ഞു ജല അതോറിറ്റി. അപ്പോഴും പമ്പ് ചെയ്തിട്ടും വീടുകളിലേക്ക് വെള്ളം എത്താത്തതിന്റെ കാരണം എന്താണെന്ന് ജല അതോറിറ്റിക്ക് അറിയില്ല.

 

വിജയൻ കനാലിലെ ചെളി ജലസേചന വകുപ്പ് കോരി വൃത്തിയാക്കിയപ്പോൾ കനാലിലൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടിയതാകാം വെള്ളം കിട്ടാത്തതിന് കാരണം എന്നാണ് നാട്ടുകാരുടെ സംശയം. വെള്ളം കിട്ടാതെ രണ്ടാഴ്ച പിന്നിടുമ്പോളും എന്തുകൊണ്ടാണ് വെള്ളം കിട്ടാത്തത് എന്ന് കണ്ടു പിടിക്കാനോ പരിഹാരം കാണാനോ ആകാതെ നട്ടം തിരിയുകയാണ് ജല അതോറിറ്റി.

ENGLISH SUMMARY:

Chittilappilly in Kollam is experiencing a severe drinking water crisis. Residents in the affected areas have been without water for over two weeks, with no clear response from the water authority.