കൊച്ചി പള്ളുരുത്തിയില്‍ വളര്‍ത്തുനായ വഴിയാത്രക്കാരന്‍റെ ചെവിക്ക് കടിച്ചു. വീട്ടുകാര്‍ കാര്‍ കയറ്റാന്‍ ഗേറ്റ് തുറന്ന സമയത്താണ് ആക്രമണം.. പള്ളുരുത്തി സ്വദേശിയായ പി.കെ. ഹാഷിബിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. നായയെ കുടകൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ ഹാഷിബിനെ നായ ആക്രമിക്കുകയായിരുന്നു. രണ്ട് മാസം മുൻപ് പറവൂരിൽ പേവിഷബാധയേറ്റ തെരുവുനായ മൂന്ന് വയസ്സുകാരിയുടെ ചെവിയും കടിച്ചുപറിച്ചിട്ടുണ്ട്.