anganwadi-appointment-scam-kayamkulam-cpm-favoritism

TOPICS COVERED

കായംകുളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അംഗൻവാടികളിൽ സിപിഎം കൗൺസിലർമാരുടെയും നേതാക്കളുടെയും ബന്ധുക്കളെയും ഇഷ്ടക്കാരെയും അധ്യാപകരായി നിയമിച്ചുവെന്ന് ആരോപണം. വിധവകളെയും അർഹരായവരെയും വെട്ടി കായംകുളം നഗരസഭയിലെ സിപിഎം കൗൺസിലർക്കും മറ്റൊരു കൗൺസിലറുടെ പ്രതിശ്രുത വധുവിനും നിയമനം നൽകി. നിരവധി വർഷങ്ങളായി അംഗൻവാടികളിൽ ജോലി നോക്കുന്നവരെ തഴഞ്ഞാണ് ഇഷ്ടക്കാരെ തിരുകികയറ്റിയത്.

കായംകുളം നഗരസഭയിൽ അംഗൻവാടി അധ്യാപകരെ നിയമിക്കുന്നതിന്റെ മാനദണ്ഡം ഒന്നു മാത്രമേയുള്ളു. നേതാക്കളുടെ ബന്ധുവോ അടുപ്പക്കാരോ ആകണം. അംഗൻവാടി അധ്യാപകരായി ഇത്തവണ നിയമനം കിട്ടിയവരിൽ നഗരസഭയിലെ 39-ാം വാർഡ് കൗൺസിലറൂം മറ്റൊരു കൗൺസിലറുടെ പ്രതിശ്രുത വധുവും ഉണ്ട്.വർഷങ്ങളായി ജോലിനോക്കുന്ന വിധവകളും ഓട്ടിസം ബാധിച്ച കുട്ടിയുടെ മാതാവും നിരാലംബരെയും തഴഞ്ഞാണ് പുതിയ നിയമനം. ഇതിനെതിരെ നിലവിൽ ജോലിനോക്കിയിരുന്ന അംഗൻവാടി ജീവനക്കാർ പരാതിയുമായി രംഗത്ത് വന്നു. 

നഗരസഭ യുഡിഎഫ് കൗൺസിലർമാരും പരാതിക്കാരും കായംകുളത്തെ ശിശു വികസന പദ്ധതി ഓഫീസിലെത്തി ചർച്ചനടത്തി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാനും ചെയര്പേഴ്സണും ചേർന്ന് നൽകിയ ലിസ്റ്റ് പ്രകാരമാണ് പാവങ്ങളെ തഴഞ്ഞു അനധികൃത നിയമനം നടത്തിയതെന്നു യുഡിഎഫ് ആരോപിച്ചു.

അനധികൃത നിയമനം റദ്ദു ചെയ്ത് അർഹരായവരെ നിയമിക്കുന്നതു സമരവുമായ മുന്നോട്ട് പോകുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

തൊട്ടടുത്ത ദേവികുളങ്ങര പഞ്ചായത്തിലും അംഗൻവാടി അധ്യാപക നിയമനത്തിൽ ക്രമക്കേട് നടന്നുവെന്ന ആക്ഷേപം ഉയർന്നു.  വൈസ് പ്രസിഡന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ അംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ENGLISH SUMMARY:

In Kayamkulam Municipality and nearby panchayats, serious allegations have emerged against CPM councillors for allegedly appointing their relatives and close associates as Anganwadi teachers. According to reports, deserving candidates including widows, mothers of differently-abled children, and long-serving temporary workers were sidelined in favor of politically connected individuals.