മോർച്ചറി തകരാറിൽ; മൃതദേഹങ്ങൾ സൂക്ഷിക്കാനാവാതെ പാല ജനറൽ ആശുപത്രി

PalaMortuary
SHARE

പാലാ ജനറൽ ആശുപത്രി മോർച്ചറിയുടെ ശീതീകരണ സംവിധാനം തകരാറിൽ. ഇതോടെ മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനാവാത്ത സ്ഥിതിയെന്നാണ് ആശുപത്രി അധികൃതർ തന്നെ പറയുന്നത്. പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിനെയും മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിൽ

പാലായിലെയും മീനച്ചിൽ താലൂക്കിലെയും ആളുകൾ ആശ്രയിച്ചിരുന്ന ജനറൽ ആശുപത്രി മോർച്ചറി സംവിധാനമാണ് തകരാറിലായിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കി ഏറെക്കാലം അടഞ്ഞു കിടന്ന മോർച്ചറി തുറന്നു പ്രവർത്തിച്ചതിന് പിന്നാലെയാണ് തകരാറിലായത്. ഫോറൻസിക് സർജ്ജനെ നിയമിച്ച് പോസ്റ്റുമോർട്ടം ആരംഭിക്കാനും ഏറെ കാല താമസമെടുത്തിരുന്നു.  തകരാർ എത്രയും വേഗം പരിഹരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ് 

അപകടങ്ങളിലും ദുരൂഹമരണങ്ങളിലും പോസ്‌റ്റുമോർട്ടം നടപടികൾക്കായി . നിലവിൽ ആംബുലൻസ് ലഭ്യമാക്കി കോട്ടയത്തേയ്ക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണ്. പ്രശ്‌നം ഉടൻ പരി ഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Pala hospital mortuary issue

MORE IN CENTRAL
SHOW MORE