വിദ്യാർത്ഥികൾക്കായി മൂവാറ്റുപുഴയിൽ പഠന വൈകല്യ നിർണയ ക്യാമ്പ്

വിദ്യാർത്ഥികൾക്കായി മൂവാറ്റുപുഴയിൽ പഠന വൈകല്യ നിർണയ ക്യാമ്പ്. നിര്‍മല ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന 'നാം' ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും നടത്തി.

 കുട്ടികളിലെ പഠന വൈകല്യം തിരിച്ചറിയാൻ, വിവിധ ആശുപത്രികളിലായി ദിവസങ്ങളോളം എടുത്ത് ചെയ്യേണ്ടതായ പരിശോധനകൾ ഒരു കുടക്കീഴിലെത്തിക്കുകയാണ് ലക്ഷ്യം. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നിര്‍മല സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഉദ്ഘാടനം മുൻ ഹൈക്കോടതി ജഡ്ജി പി.എസ് ഗോപിനാഥന്‍ നിര്‍വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി മുവാറ്റുപുഴ എംസിഎസ് ആശുപത്രിയുമായി സഹകരിച്ച് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന് തുടക്കമിട്ടു. ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ലോഗോ പ്രകാശനം മാത്യു കുഴല്‍ നടന്‍ എംഎല്‍എ നിര്‍വഹിച്ചു. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠന വൈകല്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, സ്പെഷ്യല്‍ എജ്യൂക്കേറ്റേഴ്സ്, തെറാപ്പിസ്റ്റുകള്‍ എന്നിവരാണ് ക്യാമ്പ് നയിച്ചത്.  

Learning disability screening camp for students at Muvattupuzha