മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യം നീക്കുന്നില്ല; കൊച്ചി കോര്‍പറേഷനെതിരെ പരാതി

കൊച്ചി പെരുമ്പടപ്പ് മത്സ്യമാര്‍ക്കറ്റില്‍ നിന്ന് കോര്‍പറേഷന്‍ മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് പരാതി. പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യം ആഴ്ചകളായി ചന്തയില്‍ കൂട്ടിയിട്ട നിലയിലാണ്. പലതവണ കൗണ്‍സിലറെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കൊച്ചി പെരുമ്പടപ്പ് മത്സ്യമാര്‍ക്കറ്റില്‍ കുന്നുകൂടി മാലിന്യം;;നീക്കം ചെയ്തിട്ട് ആഴ്ചകള്‍;;പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷം;;പലതവണ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ കൊച്ചി നഗരസഭ

കോര്‍പറേഷനു കീഴിലുളള മത്സ്യമാര്‍ക്കറ്റും സ്വകാര്യ ബസ് സ്റ്റാന്‍ഡും സ്ഥിതി ചെയ്യുന്നിടത്താണ് ഈ മാലിന്യക്കൂന. മറ്റിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിക്കാനുള്ള കേന്ദ്രമെന്ന നിലയിലാണ് ഈ പ്രദേശം കോര്‍പറേഷന്‍ തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. തരംതിരിച്ച മാലിന്യം ആദ്യഘട്ടത്തില്‍ കൃത്യമായി നീക്കം ചെയ്യുമായിരുന്നു. എന്നാല്‍, മാലിന്യം കൊണ്ടിടല്‍ മാത്രം ഇപ്പോള്‍ നടക്കുന്നുണ്ട്. മാലിന്യം, നീക്കം ചെയ്തിട്ട് ആഴ്ചകളായി. തുറസ്സായ പൊതുസ്ഥലത്ത് മാലിന്യം കൂടിക്കിടക്കുന്നതു മൂലം തെരുവുനായ ശല്യവും രൂക്ഷമാണ്. മാലിന്യക്കൂനയ്ക്ക് തീപിടിച്ച് സമീപത്തെ വൈദ്യുത പോസ്റ്റിന് കേടുപാട് സംഭവിച്ചിരുന്നു.  സമീപത്തെ കാനകളില്‍ നിന്ന് കോരിയ ചെളി അരികുകളില്‍ തന്നെ കൂട്ടിയിട്ടുവെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

Kochi corporation waste issue