വൈറ്റിലയിലെ ഓടയില്‍ നിറഞ്ഞ് കക്കൂസ് മാലിന്യം; നടപടിയെടുക്കാതെ ഭരണകൂടം

കൊച്ചിയില്‍ നഗരമധ്യത്തിലടക്കം കക്കൂസ് മാലിന്യം നിറഞ്ഞിട്ടും ചെറുവിരലനക്കാതെ നഗരസഭയും ജില്ലാ ഭരണകൂടവും. ‌സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലും പ്രധാന റോഡുകളിലും കക്കൂസ് മാലിന്യം മാസങ്ങളായി നിറഞ്ഞൊഴുകിയിട്ടും ഇരുകൂട്ടര്‍ക്കും കണ്ടഭാവമില്ല. കുടിവെള്ളത്തിന് തന്നെ ഭീഷണിയാകുമ്പോള്‍ ബ്ലീച്ചിങ് പൗഡര്‍ വിതറിയാണ് നഗരസഭയുടെ കണ്ണില്‍ പൊടിയിടല്‍. വൈറ്റിലയില്‍ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിലെ ഓടയില്‍ മാലിന്യം നിറഞ്ഞപ്പോള്‍ ബ്ലീച്ചിങ് പൗഡര്‍ വിതറുകയാണ് അധികൃതര്‍ ചെയ്തത്. ഓടകള്‍ സ്ലാബിട്ട് മൂടണമെന്ന ആവശ്യം അവഗണിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇളംകുളത്ത് ചിലവന്നൂര്‍ തോട്ടിലേക്കും മാലിന്യം ഒഴുകി ഇറങ്ങുന്നതായും കണ്ടെത്തി. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു. 

sewage waste in kochi; investigation report