വേനലിലും വേമ്പനാട്ട് കായലിനെ ഇവര്‍ ക്ലീനാക്കും

river-cleaning
SHARE

കടുത്ത വേനലിലും വേമ്പനാട്ട് കായലിലെയും സമീപത്തെ ജലാശയങ്ങളിലും പ്ലാസ്റ്റിക് മാലിന്യം വാരിക്കൂട്ടി വൈക്കത്തെ കൂട്ടായ്മ. വൈക്കം സർക്കാർ ആശുപത്രിയിലെ അറ്റൻഡർമാരുടെ കൂട്ടായ്മയാണ് വേമ്പനാട്ട് കായൽ മുതൽ വെള്ളൂർ മൂവാറ്റുപുഴയാറ് വരെയുള്ള തീരത്തെ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചത്. 

മാലിന്യം നിറഞ്ഞ ജലാശയങ്ങൾ മാലിന്യ മുക്തമാക്കാം, മഴക്കാല രോഗം പ്രതിരോധിക്കാം, ശുദ്ധജലത്തിനായ ഒന്നിക്കാം. ഈ സന്ദേശമുയർത്തിയായിയിരുന്നു ചങ്ങാതിക്കൂട്ടം വേമ്പനാട്ട് കായലിൽ ഇറങ്ങിയത് 

വൈക്കം ബോട്ട് ജെട്ടിയിൽ നിന്നായിരുന്നു തുടക്കം. ജലമാർഗ്ഗം യാത്ര ചെയ്തായിരുന്നു ശുചീകരണം. വേമ്പനാട്ട്  കായലോരത്ത് പ്രവർത്തിക്കുന്ന വൈക്കം സർക്കാർ ആശുപത്രിയിൽ നിന്ന് 20 വർഷം മുമ്പ്  വിരമിച്ചവരുൾപ്പെടെ നിലവിലുള്ളവരുടേയും, സ്ഥലം മാറി പോയവരുടേയും കുട്ടായ്മയാണ് മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ടത് 

ഇന്നലെ രാവിലെ തുടങ്ങിയ ശുചീകരണം വൈകിട്ട് വടകരയിലാണ് അവസാനിച്ചത്. ബാക്കിയുള്ള ഭാഗങ്ങൾ വരുംദിവസങ്ങളിൽ ശുചീകരിക്കും.മാലിന്യ മുക്തനവകേരളം കോട്ടയം ജില്ല കോഓർഡിനേറ്റർ ടി.പി. ശ്രീശങ്കറാണ് ശുചീകരണത്തിന് തുടക്കം കുറിച്ചത്.

MORE IN CENTRAL
SHOW MORE