ഫാഷന്‍ ഡിസൈനറായ മകന്‍റെ മോഡല്‍ 74കാരിയായ അമ്മ

Model
SHARE

മകന്‍റെ വസ്ത്ര ബ്രാന്‍ഡിന് മോഡലായ 74വയസുള്ള അമ്മ. ഹാന്‍ഡ്ലൂം സാരികള്‍ക്ക് മോഡലായി മറ്റാരെയും തപ്പി പോകാതെ രാജീവ് പീതാമ്പരന്‍ അമ്മ രമണിയെ ആ ദൗത്യമേല്‍പ്പിച്ചു. വലിയ വട്ടപ്പൊട്ടും കുത്തി രമണിയമ്മ സാരിയുടുത്തിറങ്ങിയതോടെ രാജീവിന്‍റെ തീരുമാനം തെറ്റിയില്ല. 

കര്‍ഷകയായിരുന്നു ആലപ്പുഴ കരുവാറ്റ സ്വദേശി രമണിയമ്മ. ഭര്‍ത്താവ് മരിച്ചതോടെ ഫാഷന്‍ ഡിസൈനറായ മകനോടൊപ്പം കൊച്ചിയിലെത്തി. പണ്ടുമുതലേ ഒരുങ്ങി നടക്കാന്‍ കൊതിയുള്ള ആളാണ്. അതുകൊണ്ടുതന്നെ വസ്ത്രബ്രാന്‍ഡ് തുടങ്ങിയപ്പോള്‍ മകന് മറ്റൊരു മോഡലിനെ തേടിയിറങ്ങി പോകേണ്ടിവന്നില്ല. സുസ്ഥിര ഫാഷന്‍റെയും ഇക്കോ ഫ്രണ്ട്‍ലി വസ്ത്രങ്ങളുടെയും മുഖചിത്രമായി അങ്ങനെ രമണിയമ്മ. നെറ്റിയില്‍ ഒരു വട്ടപ്പൊട്ട്. കളിമണ്ണിലും തടിയിലും മകന്‍ തീര്‍ത്ത ആഭരണങ്ങള്‍ ദേഹത്ത്. മോഡല്‍ റെഡി.

A 74-year-old mother models for her son's clothing brand.

MORE IN CENTRAL
SHOW MORE