സർക്കാർ പദ്ധതി തുക നൽകിയില്ല; അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 6 മാസമായി മുടങ്ങി

thozhilurapp
SHARE

സർക്കാർ പദ്ധതി തുക നൽകാത്തതിനാൽ വൈക്കം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 6 മാസമായി മുടങ്ങിയ നിലയിൽ. നഗരസഭയിലെ 1300 തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം മാർച്ച് മുതൽ ആറു മാസത്തെ കൂലി കിട്ടിയിട്ടില്ല. 67 ലക്ഷത്തിലധികം രൂപ കഴിഞ്ഞ മാസം അനുവദിച്ച ശേഷം സർക്കാർ പിൻവലിച്ചെന്നാണ് നഗരസഭയുടെ പരാതി.

 ഇടതുസർക്കാരിന്‍റെ അഭിമാന പദ്ധതി യായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയാണ് സർക്കാരിന്‍റെ  സാമ്പത്തിക പ്രതിസന്ധിയിൽ നിലച്ചത്. പദ്ധതി നടത്തിപ്പിൽ മൂന്ന് വർഷം തുടർച്ചയായി മികച്ച പ്രവർത്തനത്തിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ വൈക്കം നഗരസഭയിലാണ്  പ്രതിസന്ധി. 2023 മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള ഒരു കോടി 15 ലക്ഷം രൂപയാണ് സർക്കാർ നഗരസഭക്ക് നൽകേണ്ടത്. ഇത് കിട്ടാതായതോടെയാണ് 6 മാസമായിനഗരസഭയിൽ തൊഴിലുറപ്പ് പണികൾ  മുടങ്ങിയത്. 

നഗരസഭയിൽ 3500 തൊഴിലുറപ്പ് തൊഴിലാളികൾ ഉണ്ടെങ്കിലും പങ്കാളികളായ1300 പേർക്കുള്ള 6 മാസത്തെ കൂലിയാണ് സർക്കാർ നൽകാത്തത്.  67 ലക്ഷത്തി പതിനായിരം രൂപ സർക്കാൻ അനുവദിച്ചതായി ഉത്തരവ് ഇറക്കിയെങ്കിലും നൽകിയില്ല. പണം അനുവദിച്ച് രണ്ട് ദിവസത്തിനകം  തുക സർക്കാർ  പിൻവലിച്ചതായി ട്രഷറി ഉദ്യോഗസ്ഥർ അറിയിച്ചു.കൂലി കിട്ടാതായതോടെ പ്രതിഷേധവുമായി  നഗരസഭയിലും ട്രഷറിയിലുമായി കയറിയിറങ്ങുകയാണ് തൊഴിലാളികൾ. 

MORE IN CENTRAL
SHOW MORE