കരള്‍ കരണ്ട് രോഗദുരിതം; വേണം സുമനസ്സുകളുടെ കാരുണ്യം

adaatthelp
SHARE

കരൾ രോഗം ബാധിച്ച തൃശൂർ അടാട്ട് സ്വദേശി രാധാകൃഷ്ണന് എത്രയും പെട്ടെന്ന് കരൾ മാറ്റി വെക്കാനാണ് ഡോക്ടർമാരുടെ നിർദേശം. അതിന് 25 ലക്ഷം രൂപ വേണം. ജപ്തി നോട്ടിസ് വന്ന വീട്ടിൽ സുമനസുകളുടെ സഹായം കാത്ത് കഴിയുകയാണ് രാധാകൃഷ്ണനും വയോധികരായ മാതാപിതാക്കളും.

തൃശൂരിൽ ടയർ കച്ചവടക്കാരനായിരുന്നു രാധാകൃഷ്ണൻ. രണ്ടു വർഷം മുമ്പ് കാലിൽ നീരു കെട്ടി വീർത്തു തുടങ്ങി. മെഡിക്കൽ കോളജിൽ സ്കാനിങ് നടത്തിയപ്പോഴാണ് കരൾ രോഗമെന്ന് മനസിലായത്. എത്രയും പെട്ടെന്ന് കരൾ മാറ്റി വെക്കാനായിരുന്നു നിർദേശം.

രണ്ടു വർഷമായിട്ടും ശസ്ത്രക്രിയ നടത്താനായിട്ടില്ല. പണമാണ് തടസം. 25 ലക്ഷം രൂപ ചിലവ് വരും. അമ്മയും അഛനും ഭാര്യയും 11 വയസുള്ള മകളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയാണ് രാധാകൃഷ്ണൻ. വീടും സ്ഥലവുമാവട്ടെ ജപ്തി ഭീഷണിയിലും. മാസം 13000 രൂപയ്ക്കു മുകളിൽ മരുന്നിന് തന്നെ വേണം. ശസ്ത്രക്രിയ വൈകുന്നതിനാൽ പനിയും വിറയലും സ്ഥിരമായി. ഇമ്യൂണിറ്റി പവർ കുറഞ്ഞു. ശസ്ത്രക്രിയ ഉടൻ നടത്താനാണ് ഡോക്ടർമാരുടെ നിർദേശം. നേരത്തേ നാട്ടുകാർ സഹായ സംഘം രൂപീകരിച്ചങ്കിലും പണം കണ്ടെത്താനായിരുന്നില്ല. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇനി സുമനസുകളുടെ സഹായം മാത്രമാണ് രാധാകൃഷ്ണന്‍റെ പ്രതീക്ഷ.

MORE IN CENTRAL
SHOW MORE