pambakudi

എറണാകുളം പാമ്പാക്കുടയില്‍ പത്തേക്കറിലധികം കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. രാഷ്ട്രീയ സാമൂഹക സംഘടനകള്‍ സംയുക്തമായി മണ്ണ് ലോറികള്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സമരം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിക്കുന്ന രീതിയിലാണ് പാമ്പാക്കുടയില്‍ ഏക്കറുകണക്കിന് കുന്ന് ഇടിച്ചു നിരത്തിയത്. ദേശീയപാതാ കുന്നിടിക്കുന്നതിനെതിരെ സംയുക്ത സമരസമിതി ഉപരോധ സമരങ്ങള്‍ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെ ലോറികള്‍ തടഞ്ഞു. എന്നാല്‍ മണ്ണെടുക്കുന്നവര്‍ക്ക് പെര്‍മിറ്റുണ്ടെന്നും കേസെടുക്കാനാകില്ലെന്നുമാണ് പൊലീസ് നിലപാട്.