‌ചില്‍ഡ്രന്‍സ് ഹോമിനായുള്ള ഫണ്ട് ശേഖരണം; പെരിയാറില്‍ നീന്തല്‍ മാരത്തണ്‍

marathon
SHARE

ചില്‍ഡ്രന്‍സ് ഹോമിനായുള്ള ഫണ്ട് ശേഖരണത്തിനായി പെരിയാറില്‍ നീന്തല്‍ മാരത്തണ്‍. വരാപ്പുഴ സ്വദേശി പീറ്റർ ഡിക്രൂസിന്‍റെ നേതൃത്വത്തില്‍ ഒന്‍പതംഗ സംഘമാണ് ഹാഫ് മാരത്തണ്‍ നീന്തലില്‍ പങ്കെടുത്തത്. കാലടി മുതല്‍ ആലുവ മണപ്പുറം വരെയായിരുന്നു നീന്തല്‍. 

രാവിലെ അഞ്ചരയ്ക്ക് ആറാട്ടുകടവ് കാഞ്ഞൂരിലായിരുന്നു ഹാഫ് മാരത്തണ്‍ നീന്തലിന്‍റെ തുടക്കം. സാഹസികതയുടെ തോഴനായ പീറ്റര്‍ ഡിക്രൂസിനൊപ്പം അഡ്വഞ്ചര്‍ സ്വിമ്മിങ് ടീമിലെ കൂട്ടുകാരും ഒപ്പം കൂടി. പതിനൊന്ന് മണിക്കൂര്‍ നീണ്ട മത്സരം അവസാനിച്ചത് വൈകീട്ട് അഞ്ച് മണിയോടെ.

ഇമ്മാനുവല്‍ ചില്‍ഡ്രന്‍ ഹോമിന്‍റെ മുകള്‍ നിലയുടെ നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം.

ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. 

MORE IN CENTRAL
SHOW MORE