കേരളത്തിന്റെ സൈക്കിളിംഗ് മത്സരങ്ങൾക്ക് പുതിയ മുഖം നൽകുന്ന ടൂർ ഓഫ് തേക്കടിയുടെ മൂന്നാം സീസണിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.. കെഗ് ബൈക്കേഴ്സ് സംഘടനയുടെ നേതൃത്വത്തിൽ സൈക്കിൾ ടൂറും സൈക്കിൾ റേസുമാണ് സംഘടിപ്പിക്കുന്നത്. അടുത്തമാസം നാലുവരെയാണ് റജിസ്ട്രേഷൻ.
ഒരു മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കാൻ നിങ്ങൾക്ക് കഴിയുമോ.. അഞ്ചു മണിക്കൂർ 15 മിനിറ്റിൽ 145 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമോ.. എങ്കിൽ നിങ്ങളായിരിക്കും വിജയി... വിജയിയാകാൻ ടൂർ ഓഫ് തേക്കടി നിങ്ങളെ വിളിക്കുന്നു...കാഴ്ച കണ്ട്...മല കയറി കാറ്റിനൊപ്പം സൈക്കിളിൽ സഞ്ചരിക്കാം.
കുറഞ്ഞത് 8 മണിക്കൂർ കൊണ്ടെങ്കിലും റേസിംഗ് പൂർത്തിയാക്കണമെന്ന നിബന്ധന കേട്ട് പിന്നോട്ട് മാറേണ്ട... സൈക്കിൾ ടൂറും മത്സരത്തിനൊപ്പം ഉണ്ട്. കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന യാത്രയിൽ ഇടയ്ക്കു നിർത്തി കാഴ്ചകൾ കണ്ട് 18 മണിക്കൂർ കൊണ്ട് കുമളിയിൽ എത്തി ടൂർ പൂർത്തിയാക്കാം.
ഫെബ്രുവരി 10ന് രാവിലെ അഞ്ചുമണിക്ക് കോട്ടയം നാഗമ്പത്തു നിന്നാണ് റൈഡ് ആരംഭിക്കുക..കെഗ്ഗ് ബൈക്കേഴ്സ് ആണ് സംഘാടകർ.www.townscript.com എന്ന വെബ്സൈറ്റിലും 9188633547 എന്ന നമ്പറിലും റജിസ്ട്രേഷൻ നടത്താം.