വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയിലെ കർഷകർ. കാട്ടാന കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പലരും. വൈദ്യുതി വേലികൾ പോലും തകർത്ത് എത്തുന്ന ആനകളെ തുരത്താൻ വനംവകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.