rishabom

ആയിരങ്ങൾക്ക് ദർശന പുണ്യമായി വൈക്കം മഹാദേവക്ഷേത്രത്തിൽ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു.അഷ്ടമി ഏഴാം ഉൽസവദിനത്തിൽ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്തേറി, ഭഗവാൻ ദർശനം നൽകുമെന്നാണ് വിശ്വാസം. ഡിസംബർ 5നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി  

നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെയും വർണ്ണ സ്വർണ്ണ കുടകളുടെയും അകമ്പടിയോടെയായിരുന്നു ഋഷഭവാഹന എഴുന്നള്ളിപ്പ്. കൊടിമര ചുവട്ടിൽ, അലങ്കാരങ്ങൾ ചാർത്തിയ തങ്കതിടമ്പ് മുളന്തണ്ടിലെ ഋഷഭ പുറത്ത് എഴുന്നള്ളിച്ചപ്പോൾ ആയിരങ്ങളാണ് ദർശനത്തിനായി കാത്തു നിന്നത്. 

ആദ്യ പ്രദക്ഷിണം  തെക്കെ തിരുമുറ്റത്തെത്തിയപ്പോൾ ശിവസ്തുതികളുമായി ഭക്തർ നിറമിഴികളോടെ തൊഴുതു മടങ്ങി. നാലടിയിലധികം ഉയരമുള്ള വെള്ളി ഋഷഭ രൂപമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത്. ഡിസംബർ അഞ്ചിന് പുലർച്ചെ 4.30 ന് അഷ്ടമി ദർശനത്തിനായി തിരുനട തുറക്കും. അന്ന് വൈക്കത്ത് പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.