Rahul-Gandhi-visited-Delhi-University-hostel

സംഘടനാശക്തി വിളിച്ചോതാനൊരുങ്ങി സംസ്ഥാന മഹിളാകോൺഗ്രസ്. ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്സാഹ് കൺവെൻഷൻ മറൈൻഡ്രൈവിൽ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ മഹിളാ കോൺഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമാക്കി ഉത്സാഹിനെ മാറ്റാനുള്ള തയാറെടുപ്പുകൾ അതിന്റെ അവസാനഘട്ടത്തിലാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ എല്ലാവരുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെയാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതും. രാജ്യത്തെ തന്നെ ഏറ്റവും വലിയ മഹിളാ സംഘടയായി മഹിളാ കോൺഗ്രസ്‌ മാറുകയാണെന്ന് വി ഡി സതീശൻ.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൺവൻഷനിൽ  പങ്കെടുക്കുന്നത്. ഉത്സാഹ് ക്യാമ്പയിന്റെ ഭാഗമായി ജില്ലകളിലും തുടർന്ന് ബ്ലോക്കുകളിലും കൺവെൻഷനുകളും സംഘടിപ്പിച്ചിരുന്നു.