ശുദ്ധജല ക്ഷാമത്തിൽ നട്ടം തിരിഞ്ഞു ഇടുക്കി മൂലമറ്റം അറക്കുളം നിവാസികൾ. മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് പ്രാദേശത്തെ ശുദ്ധജല വിതരണം പ്രതിസന്ധിയിലായത്. പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപ്പാദനം കുറഞ്ഞതോടെ പുഴയിലേക്ക് പുറം തള്ളുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയാണ് പ്രദേശത്തെ ശുദ്ധജല വിതരണം തടസപ്പെട്ടത്. പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ജല അതോറിറ്റിയുടെ അറക്കുളത്തെ പമ്പിങ് സ്റ്റേഷനിൽ വെച്ച് ശുദ്ധികരിച്ചാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഇവിടെക്ക് വെള്ളം ഒഴുകിയെത്താതാണ് പ്രതിസന്ധിക്ക് കാരണം. മുൻവർഷങ്ങളിൽ വേനൽ കടുക്കുമ്പോൾ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുഴയിൽ ചാല് കീറി ഇവിടെക്ക് വെള്ളം എത്തിച്ചിരുന്നു എന്നാൽ ഇത്തവണ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണ്
പ്രതിസന്ധി രൂക്ഷമായതോടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പ്രാദേശത്തെ ജനങ്ങൾ.പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞത് കൊണ്ട് ചാല് കീറി വെള്ളം എത്തിക്കാൻ സാധിക്കില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം