cashewstrike

ശമ്പളവർധന, ഇഎസ്ഐ - പിഎഫ് ആനുകൂല്യങ്ങളുടെ കൃത്യമായ അടവ് എന്നീ ആവശ്യങ്ങൾ ഉയർത്തി കശുവണ്ടി തൊഴിലാളികൾ സമരത്തിലേക്ക്. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ കരിമുളയ്ക്കൽ കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ നടത്തിവന്ന പ്രതിഷേധധർണ ഏഴ് ദിവസം പിന്നിട്ടു. വ്യവസായികളെ കൂടി ഉൾപ്പെടുത്തി ഡിസംബർ 5ന് ചർച്ച നടത്തുമെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ അറിയിച്ചു.

ശമ്പളവർദ്ധനവിൽ ലേബർ കമ്മീഷണറുടെ ഓഫീസിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കശുവണ്ടിത്തൊഴിലാളികൾ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നത്. കരിമുളയ്ക്കൽ കശുവണ്ടിഫാക്ടറിക്ക് മുൻപിൽ തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി. തൂക്കത്തിൽ ക്രമക്കേട് കാണിക്കുന്നതായും തൊഴിലാളി യൂണിയൻ ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് 200ഓളം തൊഴിലാളികൾ കെ.പി റോഡിലെ ചാരുംമൂട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. വരുംദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലെ കശുവണ്ടി തൊഴിലാളികൾ സംഘടിതമായി സമരം നടത്താനാണ് തീരുമാനം.