thrissur

TAGS

തൃശൂര്‍ കോലഴി കനാല്‍ ബണ്ട് റോഡില്‍ വളര്‍ത്തു നായ്ക്കളെ കൊന്ന് ഉപേക്ഷിക്കുന്നതായി നാട്ടുകാരുടെ പരാതി. ഒരു മാസത്തിനിടെ അര ഡസന്‍ വളര്‍ത്തു നായ്ക്കളെ കൊന്ന് തള്ളി. 

 തൃശൂര്‍ കോലഴി... പൂമല കനാല്‍ ബണ്ട് റോഡിലൂടെ മൂക്കു പൊത്താതെ പോകാന്‍ കഴിയില്ല. അത്രയ്ക്കുണ്ട് ദുര്‍ഗന്ധം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ കഴുത്തില്‍ കുരുക്കിട്ട് കൊന്ന് തള്ളുകയാണ്. വിജനമായ ഇടമായതു കൊണ്ടുതന്നെ ഇത് ചെയ്യുന്നവരെ പിടിക്കാനും പ്രയാസം. നാട്ടുകാരുടെ പരാതി പെരുകിയതോടെ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. 

വളര്‍ത്തു നായ്ക്കളെ പ്രജനനം നടത്തുന്നവരാണ് ഇതിനു പിന്നില്ലെന്ന് സംശയിക്കുന്നു. പ്രജനന കാലം പൂര്‍ത്തിയായാല്‍ ഉടന്‍ കൊന്നു തള്ളുന്നതാണെന്ന് സൂചനയുണ്ട്. വിയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Pet dogs are being killed at canal bund road