thurth

TAGS

കായൽ യാത്രകളിൽ യാത്രക്കാർക്ക് വഴികാട്ടിയായി പഴയകാലത്ത് ഉപയോഗിച്ചിരുന്നതാണ് വിളക്കുമാട തുരുത്തുകൾ. രാജഭരണകാലത്തെ അവശേഷിപ്പായി അവഗണന പേറി ഒരു വിളക്കുമാട തുരുത്ത് വൈക്കം ടിവിപുരത്തുണ്ട്.നൂറുകണക്കിന് സഞ്ചാരികൾക്ക് കാഴ്ചയാകുന്ന പഴമയെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 

കായൽ യാത്രയിൽ വഴി കാട്ടിയായ തേക്കിൽ തീർത്ത വിളക്ക് മരം. ഇരുട്ട് വീഴുന്നതോടെ വള്ളത്തിലെത്തി വിളക്ക് മരത്തിൽ കൃത്യമായി തിരി വിളക്ക് തെളിയിക്കുന്ന ചുമതലക്കാരൻ. ജലയാന യാത്രക്കിടയിൽ കായലിൽ കാറ്റേറ്റ് വിശ്രമിക്കാനായി ചെറു സങ്കേതം. ഇതാണ് രാജഭരണ കാലത്ത് സ്ഥാപിച്ച ഈ പന്ത്രണ്ട് സെന്റിലെ വിളക്ക് മാടതുരുത്തിന്റെ ചരിത്രം 

ഇപ്പോൾ ഈറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ഈ തുരുത്തിലെ കാഴ്ചകളിതാണ്.വിളക്കുകാൽ ദ്രവിച്ച് തകർന്നു വീണ് പാതിയായി. വിളക്കുതെളിക്കാനായി കയറുന്ന പടവുകൾ തകർന്ന് തുരുത്തിന്റെ അരികുകൾ കായലെടുക്കുന്നു..പുരാതന നിർമ്മിതിയായ വിശ്രമ സങ്കേതംപാടെ തകർന്നു  കരയിൽ നിന്ന് നൂറ് മീറ്റർ മാത്രം മാറി സ്ഥിതിചെയ്യുന്ന  ചരിത്രം പേറുന്ന ഈ തുരുത്ത് സംരക്ഷിച്ചാൽ വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് വേറിട്ട അനുഭവമാകും

Vilakkumada thuruth at Vaikom