ചോദ്യവുമായി വിദ്യാര്‍ഥികള്‍; പാരിസില്‍ കൊണ്ടുപോകുമെന്ന് മേയര്‍

children-assembly-thrissur
SHARE

തൃശൂരില്‍ സ്റ്റുഡന്‍റ്സ് അസംബ്ലിയില്‍ ഉശിരന്‍ ചോദ്യങ്ങളുമായി വിദ്യാര്‍ഥികളുടെ പ്രകടനം. സമകാലീന വിഷയങ്ങളിലായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യങ്ങളും. സദസിലും വേദിയിലും അണിനിരന്നതും വിദ്യാര്‍ഥികള്‍. തൃശൂര്‍ കോര്‍പറേഷനില്‍ എല്ലാ മാസവും സംഘടിപ്പിക്കുന്നതാണ് ഈ സ്റ്റുഡന്‍റ്സ് അസംബ്ലി. കോര്‍പറേഷന്‍ തന്നെയാണ് സംഘാടകരും. തിരഞ്ഞെടുക്കുന്ന പത്തു വിദ്യാര്‍ഥികള്‍ക്ക് പാരിസിലേക്ക് പറക്കാമെന്ന് കോര്‍പറേഷന്‍ മേയറുടെ വാഗ്ദാനം.

കോര്‍പറേഷന്‍ പരിധിയിലെ മുപ്പത്തിമൂന്നു സ്കൂളുകളില്‍ നിന്നായി 95 വിദ്യാര്‍ഥികളാണ് പരിപാ‍ടിയില്‍‌ പങ്കെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് നറുക്കിട്ടാണ് മോഡറേറ്ററെ നിശ്ചയിച്ചത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പത്തു വിദ്യാര്‍ഥികള്‍ക്ക് പാരിസിലേക്ക് പറക്കാം. പത്തു ദിവസത്തെ പരിശീലന പരിപാടി. മലയാളി കൂട്ടായ്മകളാകും സ്പോണ്‍സര്‍മാര്‍. കുട്ടികളുടെ സംവദിക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയും എത്തിയിരുന്നു. 

Students Assembly; Thrissur Corporation

MORE IN CENTRAL
SHOW MORE