പ്രളയത്തിൽ തകർന്ന ഇടുക്കി ശാന്തിപ്പാലത്ത് പുതിയ പാലം പണി പൂർത്തിയായി. പ്രാദേശത്ത് പാലം വേണമെന്ന് ആവശ്യപ്പെട്ട് മ്ലാമല ഫാത്തിമ മാത ഹൈസ്കൂളിലെ വിദ്യാർഥികൾ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പാലം പണി തുടങ്ങിയത്. പതിനൊന്ന് കോടി രൂപ ചെലവിലാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്.
അയ്യപ്പൻ കോവിൽ, ഉപ്പുതറ, ഏലപ്പറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശാന്തിപ്പാലം 2018 ലെ പ്രളയത്തിലാണ് പൂർണമായും തകർന്നത്. ഇതോടെ പ്രാദേശത്തെ അറുനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുതിയ പാലം പണിയുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പണി എങ്ങുമെത്തിയില്ല. ഇതോടെ കോൺക്രീറ്റ് പാലം വേണമെന്നാവശ്യപ്പെട്ട് മ്ലാമല ഫാത്തിമ മാതാ ഹൈസ്കൂളിലെ കുട്ടികൾ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തെഴുതുകയായിരുന്നു.
വിദ്യാഭ്യാസം മുടങ്ങുന്നതടക്കം തങ്ങളുടേയും നാട്ടുകാരുടേയും ദുരിതം വിദ്യാര്‍ഥികള്‍ കത്തിൽ വിവരിച്ചിരുന്നു. കത്ത് ഹർജിയായി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജില്ല ജഡ്ജിയോട് റിപ്പോർട്ട് തേടി. ലീഗൽ സർവീസ് അതോറിറ്റി സ്ഥലം സന്ദർശിച്ച് നൽകിയ വിശദമായ റിപ്പോർട്ടിനെ തുടർന്ന് അടിയന്തിരമായി പാലം പണിയാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്ചതു. നിലവില്‍ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിലെ ടാറിങ് കൂടി പൂർത്തിയായൽ പാലം ഉദ്ഘടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Construction of the new bridge at Shantipalam has been completed.