ഇടുക്കി ജില്ലയിലെ കൃഷിഭവനുകളിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് കർഷകരുടെ ആരോപണം. ആവശ്യമായ മാർഗനിർദേശങ്ങളോ, സബ്സിഡി ഉല്‍പന്നങ്ങളോ നൽകുവാൻ കൃഷിഭവനുകൾക്ക് ആകുന്നില്ല. അതേസമയം സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം.
അത്യുൽപാദനശേഷിയുള്ള തൈകൾ, വളം, കീടനാശിനികൾ, മറ്റ് സബ്സിഡി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമേ കൃഷിക്ക് ആവശ്യമായ മാർഗനിർദേശങ്ങളും, ശാസ്ത്രീയ വശങ്ങളും കൃഷിഭവനുകൾ വഴി ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ജില്ലയിലെ കൃഷിഭവനുകളിൽ നിന്നും സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി
വൈദ്യുതി സബ്സിഡി പോലും മിക്കയിടങ്ങളിലും ലഭിക്കാത്ത അവസ്ഥയാണ്. സർക്കാർ ഫണ്ടുകൾ സമയബന്ധിതമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കാർഷിക ജില്ലയായ ഇടുക്കിയുടെ കാർഷിക മേഖലയെ നിലനിർത്താൻ എത്രയും പെട്ടന്ന് സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
Farmers allege that they are not getting services from Krishi Bhavan in Idukki district.