thrissur

TAGS

ചോക്ലേറ്റ് മുതൽ സിപ്പ് അപ്പ് വരെയുള്ള മധുര ഇനങ്ങൾ സ്വയം നിർമിക്കാൻ സർക്കാർ വിദ്യാലയത്തിലെ വിദ്യാർഥികൾ പഠിച്ചു. ഈ മധുര പലഹാരങ്ങളാണ് ഓരോ ആഘോഷങ്ങൾക്കും വിദ്യാലയത്തിൽ വിതരണം ചെയ്യുന്നത്. തൃശൂർ അയ്യന്തോൾ സർക്കാർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്വയം തൊഴിൽ പരിശീലനത്തിൽ വിജയിച്ചത്. 

ഇവയെല്ലാം ഉണ്ടാക്കിയത് അയ്യന്തോളിലെ സർക്കാർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. ഡയറി പ്രോസസിങ് എക്വിപ്മെന്‍റ് ഓപ്പറേറ്റർ എന്ന കോഴ്സ് പഠിക്കുന്ന വിദ്യാർഥികളുടെ പരീക്ഷണം വിജയം കണ്ടു. ശിശുദിനാഘോഷത്തിന് സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം ഈ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. എല്ലാവർക്കും രുചിയൂറുന്ന പലഹാരങ്ങൾ. സംസ്ഥാനത്തെ ആറ് വി.എച്ച്.എസ്.ഇകളിലാണ് ഈ കോഴ്സ് ആരംഭിച്ചത്. സ്വയം തൊഴിലിന് പ്രാപ്തരാക്കുകയാണ് ഉദ്ദേശ്യം. 

ക്ഷീര ഉൽപന്ന നിർമാണത്തിൽ വൈദഗ്ധ്യം നേടിയവരാണ് അധ്യാപകർ. സ്കൂളിന്റെ പടിയിറങ്ങിയാൽ ഉടൻ വീട്ടിലിരുന്ന് സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുറപ്പാക്കാമെന്നതാണ് പ്രത്യേകത. 

Students made chocolates and other sweets