ayyappankovil

TAGS

ഇടുക്കി ജലാശയത്തിനു കുറുകെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം കോൺക്രീറ്റുപാലം നിർമിക്കാനൊരുങ്ങി പൊതുമരാമത്തുവകുപ്പ്. ഇതിനായി ഉദ്യോഗസ്ഥർ സാധ്യതാപഠനം നടത്തി. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം .

അയ്യപ്പൻകോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോൺക്രീറ്റുപാലം പണിയുമെന്ന് ഇടുക്കി പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് 1975-ൽ കെ.എസ്.ഇ.ബി.യും സർക്കാരും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വാഗ്ദാനം വാക്കുകളിലൊതുങ്ങി. അണക്കെട്ടിൽ വെള്ളം ഉയർന്നാൽ മറുകരയെത്താൻ ചങ്ങാടം മാത്രമായിരുന്നു നാട്ടുകാരുടെ ആശ്രയം. പാലത്തിനായി പ്രതിഷേധം ശക്തമായതോടെ പുതിയ പാലം നിർമ്മിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് 2012 ൽ പ്രാദേശത്ത് തൂക്കുപാലം പണിതു.

തൂക്കുപാലവും അപകടാവസ്ഥയിലായതോടെയാണ് പൊതുമരാമത്തുവകുപ്പ് കോൺക്രീറ്റുപാലം നിർമ്മിക്കുന്നതിനായി മുന്നോട്ടുവരുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻറെ അനുമതിക്കായാണ് ജി.പി.എസ്. സഹായത്തോടെ സ്ഥലം പരിശോധിച്ച് സാധ്യതാപഠനം നടത്തിയത്. പരിസ്ഥിതി ആഘാത സാധ്യത പരിശോധിച്ച് സംസ്ഥാന വനംവകുപ്പ് നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ചാകും പദ്ധതിക്ക് അനുമതി ലഭിക്കുക.

New concrete bridge near Ayyappankovil flotting bridge