സുരക്ഷാകരുതലും സേവന വിവരങ്ങളും ഉള്‍പ്പെടുത്തി കെഎസ്ഇബിയുടെ പ്രദര്‍ശന മേള. കല്‍പാത്തി രഥോല്‍സവത്തിന്റെ ഭാഗമായാണ് അറിവും കൗതുകവും നിറച്ച പ്രദര്‍ശനം. രഥോല്‍സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മേള ആസ്വദിക്കാനെത്തുന്നുണ്ട്.
വാതിൽപടി സേവനങ്ങൾ ലഭിക്കാനുള്ള മാർഗം, വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്ക്, പുതുക്കിയ വൈദ്യുതി നിരക്ക്, സുരക്ഷ ഉപകരണങ്ങള്‍, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഏത് വിധേന നടത്താം എന്നതിന്റെ വിവരണം. വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, സബ്സിഡിയോടെ സോളർ കണക്ഷൻ ലഭിക്കാൻ, അങ്ങനെ അറിയേണ്ടതെല്ലാം. ആദ്യകാലം മുതൽ ഇന്നുവരെ എത്തി നിൽക്കുന്ന വിവിധതരം മീറ്ററുകൾ, കെഎസ്ഇബി വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചു വരുന്ന ഉപകരണങ്ങൾ ഉള്‍പ്പെടെ മേളയിലുണ്ട്.
വൈദ്യുതി സുരക്ഷയും വൈദ്യുത സേവനങ്ങളും, അനധികൃത വൈദ്യുത വേലികൾ ഉണ്ടാക്കുന്ന അപകടങ്ങളും സംബന്ധിച്ച് പ്രത്യേക ബോധവല്‍ക്കരണ ക്ലാസും മേളയിലുണ്ട്. കല്‍പാത്തി രഥസംഗമ ദിവസം മേള സമാപിക്കും.
KSEB exhibition at Palakkad Kalapathy festival