mockdrill

എറണാകുളം പുത്തന്‍വേലിക്കരയില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ പരിഭ്രാന്തരായി പൊതുജനം. ദുരന്തനിവാരണ സേനയും, വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തിയ മോക്ഡ്രില്ലാണ് പരിഭ്രാന്തി പരത്തിയത്. മോക്ഡില്ലാണെന്നറിഞ്ഞതോടെയാണ് ആശ്വാസമായത്.

പുത്തന്‍വേലിക്കര സ്റ്റേഷന്‍ കടവില്‍ ജനങ്ങള്‍ പ്രളയ ജലത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു സന്ദേശം. വിവരമറിഞ്ഞ തഹസീല്‍ദാര്‍ പൊലീസ്, അഗ്നിശമന സേന, ജില്ലാ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍നിന്ന് ദുരന്തനിവാരണ സേനയെയും വിവരമറിച്ചു. പിന്നാലെ വന്‍ സന്നാഹം സ്റ്റേഷന്‍ കടവിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷപെടുത്തിയവരെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലേക്കും ക്യാംപിലേക്കും മാറ്റി.

ആദ്യം പരിഭ്രമിച്ചെങ്കിലും സന്നാഹമത്രയും മോക്ഡ്രില്ലെന്നറിഞ്ഞതോടെ പൊതുജനത്തിന് ആശ്വാസം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ദുരന്തനിവാരണസേന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തി.

People panic at Mockdrill