landslide

TAGS

ഇടുക്കി അയ്യപ്പന്‍കോവിലില്‍ മലയോര ഹൈവേ നിര്‍മാണത്തിന്‍റെ ഭാഗമയി മണ്ണെടുത്തതോടെ പുരയിടത്തിലെ മണ്ണിടിഞ്ഞെന്ന് പരാതി.  അയ്യപ്പന്‍കോവില്‍ സ്വദേശി കളരിപ്പറമ്പില്‍ ഷാജിയുടെ വീടിന് സമീപത്തെ മണ്ണാണ് ഇടിഞ്ഞത്. മറ്റൊരു വീടിന്‍റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു.

 കട്ടപ്പന മുതല്‍ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ നിര്‍മാണ ജോലികള്‍ക്കായി ഇവിടെ മണ്ണെടുത്തിരുന്നു. വീതികൂട്ടുന്നതിനും കലുങ്ക് കെട്ടുന്നതിനുമായാണ് മണ്ണെടുത്തത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് വീടിനോട് ചേര്‍ന്നുള്ള ഭൂമിയിലെ മണ്ണിടിഞ്ഞ് റോഡരികിലേക്ക് പതിച്ചത്. ഇതോടെ പുറത്തേക്കിറങ്ങാന്‍ പോലും വയ്യാതായെന്ന് കുടുബം.

കല്‍ക്കെട്ട് നിര്‍മാണം പൂര്‍ത്തിയാകാന്‍ വൈകുന്നതിനാല്‍ ഇനിയും മണ്ണിടിയുമോ എന്നാണ് ആശങ്ക. 

അതേസമയം, മുണ്ടന്താനം സ്വദേശി ദേവസ്യയുടെ വീടിന്‍റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. കഴിഞ്ഞ ദിവസം മണ്ണൊലിച്ച് പോയതിനാല്‍ വൈദ്യുതി പോസ്റ്റും കടപുഴകി വീണിരുന്നു. മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ളതിനാല്‍ കല്‍ക്കെട്ട്  നിര്‍മാണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.