attappalam-kumaly

ഇടുക്കി കുമളിക്ക് സമീപം അട്ടപ്പള്ളത്ത് ജനവാസ മേഖലയിൽ കരടിയെ കണ്ടതായി നാട്ടുകാർ. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് പരിശോധന തുടങ്ങി. പ്രദേശത്ത് രാത്രിയാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

അട്ടപ്പള്ളം ഹരിതാ നഗർ ഭാഗത്താണ് കരടിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. പ്രദേശവാസിയായ സാജനാണ് ആദ്യം വന്യമൃഗത്തെ കണ്ടത്. മറ്റു ചില സ്ത്രീകളും സമാനാകൃതിയിലുള്ള മൃഗത്തെ കണ്ടു. ഇതോടെ ആശങ്കയായി. നാട്ടുകാരും വനം വകുപ്പും കരടിയെ തേടി നടന്നെങ്കിലും കണ്ടെത്താനായില്ല.. കരടിയെ കണ്ടതായി പറയുന്ന സ്ഥലം വനമേഖലയോട് ചേർന്നുള്ളതല്ലാത്തതിനാൽ കൂട്ടംതെറ്റി വന്നതാകാനാണ് സാധ്യത എന്നാണ് കണക്കുകൂട്ടൽ. ആശങ്കയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ആളുകളെ വനം വകുപ്പ് ഏർപ്പെടുത്തി. രാത്രി ഇറങ്ങി നടക്കരുത് എന്നും, കൃഷിയിടങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കണം എന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് ആദ്യമായാണ് വന്യമൃഗത്തെ കാണുന്നതെന്നാണ് നാട്ടുകാരും പറയുന്നത്.

Bear spotted in residentail area

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.