വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുകയും പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കീഴിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിലാണ് കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുകയും പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ ലക്ഷ്യം. അതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കും. പരാതികൾ അതതു വകുപ്പുകൾക്ക് കൈമാറി വേണ്ട പരിഹാര നടപടികൾ കൈക്കൊള്ളാൻ നിർദേശിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല.
നിലവിൽ കൊച്ചി സ്മാർട്ട്സി മിഷൻ ലിമിറ്റഡിന്റെ കീഴിൽ നടക്കുന്ന ഇന്റലിജന്റ് സിറ്റി സർവൈലൻസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും കമാൻഡ് സെന്ററുമായി ഏകോപിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ 141 ഇടങ്ങളിലായി സ്ഥാപിച്ച 464 ക്യാമറകളും, 21 ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി സ്ഥാപിച്ച 91 ക്യാമറകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങളിൽ ലഭിക്കുന്ന പരാതികൾ 24 മണിക്കൂറിനകം പരിഹരിച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് പദ്ധതി.
Centralized disaster management control room in Kochi