house

TAGS

മലപ്പുറം പുല്‍പറ്റയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 വീടുകളുടെ നിര്‍മാണം പാതിവഴിയായപ്പോള്‍ തടസവാദവുമായി എത്തിയിരിക്കുകയാണ് ആദ്യം അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ തന്നെ. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ട് സുരക്ഷാഭിത്തി നിര്‍മിച്ച ശേഷം വീടു നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം.

വീട്ടുജോലി ചെയ്താണ് നീലി ദൈനംദിന ചെലവുകള്‍ക്കുളള വക കണ്ടെത്തുന്നത്.  മരിക്കുന്നതിന് മുന്‍പ്  സ്വന്തം വീട്ടില്‍ ഒരുദിവസമെങ്കിലും കഴിയണമെന്നാണ് ആഗ്രഹം. അതിങ്ങനെയായി. ഇതുതന്നെയാണ് സജ്നയുടേയും ഷാഹിനയുടേയും സീനത്തിന്‍റേയും വിധി. ഏറെ ആഗ്രഹിച്ച് നിര്‍മാണം തുടങ്ങിയ വീട് കാടുകയറി നശിക്കുന്നു. ഒന്നും ചെയ്യാനാകാതെ മൂകസാക്ഷികളായി ഇവരും. വീട് നിര്‍മാണം പൂര്‍ത്തിയാക്കാനായി മുട്ടാത്ത വാതിലുകളില്ല.

2019ലാണ്  പുല്‍പറ്റ പഞ്ചായത്ത് മൂന്ന് സെന്‍റ് സ്ഥലവും വീടും അനുവദിച്ചത്.  ചെങ്കുത്തായ ഭൂമിയില്‍ വീട് നിര്‍മിക്കുന്നത് സുരക്ഷിതമല്ലെന്ന്   ജിയോളജി വകുപ്പ് മൂന്ന് വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് നല്‍കി. സംരക്ഷണഭിത്തി പണിയാന്‍ വീടിനേക്കാള്‍ ചെലവ് വരുമെന്ന് കണ്ടതോടെയാണ് വീടുപണി നിര്‍ത്തി വയ്ക്കേണ്ടി വന്നത്. 

The construction of 4 houses included in the Life Mission project is half way