ഓൺലൈൻ ക്രിസ്തിയ ഭക്തിഗാന മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

online-song
SHARE

പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയപള്ളിയുടെ നവതിയോടനുബന്ധിച്ച് 'ചെറിയപള്ളി പാമ്പാടി മീഡിയവിങ്' ന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട ഇടവകകളിലെ 06 മുതൽ 10 വയസ് വരെ പ്രായം ഉള്ള കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ക്രിസ്തിയ ഭക്തിഗാന മത്സരമായ കോലോ ദ്‌ ശുബഹോ 2k23 യുടെ സമ്മാനദാനം  നടത്തപ്പെട്ടു. വികാരി റവ. ഫാ. പോൾ ഏബ്രഹാം  ഇടത്തറ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലങ്കര സഭയുടെ പ്രശസ്ത പിന്നണിഗായിക കുമാരി. ശ്രേയ അന്ന ജോസഫ്,  ഇടവക ട്രസ്റ്റി പ്രഫ. സാജു ഏലിയാസ് , സെക്രട്ടറി തോമസ് ഏബ്രഹാം, മീഡിയ കോ ഓർഡിനേറ്റേഴ്സ് ആയ അനീഷ് ജോർജ്, അരുൺ റ്റി. ജോൺ, സോന എൽസാ സാജു എന്നിവർ പ്രസംഗിച്ചു.

മറിയം സുജിത്ത്, അൻസാ മറിയ വിനോദ്, ആൻ മറിയം ജോബി എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾക്ക് അർഹരായി.

കൂടുതൽ  കുട്ടികളെ പങ്കെടുപ്പിച്ച ദേവാലയത്തിനുള്ള പുരസ്കാരത്തിന് കൂരോപ്പട സെ.ജോൺസ് പള്ളി അർഹമായി. വിവിധ ദേവാലയങ്ങളിൽ നിന്നുമായി  നൂറിൽപരം കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.

MORE IN CENTRAL
SHOW MORE