ടെട്രാപോഡ് നിര്‍മാണത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍

chellanam
SHARE

ചെല്ലാനം കടല്‍തീരത്തെ ടെട്രാപോഡ് നിര്‍മാണത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. സുരക്ഷ കണക്കിലെടുത്ത് ടെട്രാപോഡിന് ചേര്‍ന്ന് സംരക്ഷണവേലി കൂടി നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്തെ ടെട്രാപോഡ് തീരസംരക്ഷണ ഭിത്തിയുടെ നിര്‍മാണ പുരോഗതിയും മന്ത്രിയുടെ നേതൃത്വത്തിലെത്തിയ സംഘം വിലയിരുത്തി. 

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ടകടവ് വരെ ഏഴര കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ട ടെട്രാപോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ചെല്ലാനം ഹാര്‍ബര്‍ പുത്തന്‍തോട് എന്നിവിടങ്ങളിലായി 500 മീറ്റര്‍ ദൂരത്തില്‍ നടപ്പാത നിര്‍മാണവും പൂര്‍ത്തിയായി. ആദ്യ ഘട്ടം നവംബറില്‍ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം തന്നെ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണവും ആരംഭിക്കാനാണ് പദ്ധതി. കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള നടപ്പാതയുടെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടെട്രാപോഡിന് മുകളിലേക്ക് ആളുകള്‍ കയുറന്നത് കാരണമുള്ള അപകടങ്ങള്‍ തടയുന്നതിനായി നടപ്പാതയ്ക്ക് ഇരുവശവും സുരക്ഷണവേലി കൂടി നിര്‍മിക്കും.

പുത്തന്‍തോട് മുതല്‍ ചെറിയ കടവ് സിഎംഎസ് പാലം വരെയുള്ള ഭാഗത്തെ ടെട്രോപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മണവും, 9 പുലിമുട്ടുകളുടെയും നടപ്പാതയുടേയും നിര്‍മാണവും ഉള്‍പ്പെടെ 320 കോടി രൂപയുടേതാണ് രണ്ടാം ഘട്ടം. 

Water Resources Minister Roshy Augustine said that the construction work of the second phase of tetrapod construction at Chellanam beach can start in November

MORE IN CENTRAL
SHOW MORE