കോട്ടയം ജില്ലാ കലക്ടറായി വി. വിഘ്‌നേശ്വരി ചുമതലയേറ്റു

kottayam collector
SHARE

വി. വിഘ്‌നേശ്വരി കോട്ടയം ജില്ലാ കലക്ടറായി ചുമതലയേറ്റു. എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷിന്റെ ഭാര്യ കൂടിയായ വി. വിഘ്നേശ്വരി കുടുംബാംഗങ്ങൾക്കൊപ്പമാണ് കലക്ടറേറ്റിലെത്തി ചുമതലയേറ്റത്. കോട്ടയം ജില്ലയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ ജനങ്ങൾ ഒപ്പം ഉണ്ടാവണമെന്നും വിഘ്നേശ്വരി ഐഎഎസ് ചുമതലയേറ്റതിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു

പുതിയ ജില്ലാ കലക്ടറെ സ്വീകരിക്കാനായി കലക്ടറേറ്റിനു മുന്നിൽ തയ്യാറായി നിന്ന ജീവനക്കാർക്ക് മുന്നിലേക്ക് എത്തിയത് രണ്ട് കലക്ടർമാരാണ്. കോട്ടയം ജില്ലയുടെ 48ആമത്തെ കലക്ടർ വി വിഘ്നേശ്വരിക്കൊപ്പം ഭർത്താവായ എറണാകുളം ജില്ല കലക്ടർ എൻ എസ് കെ ഉമേഷും കോട്ടയം കലക്ടറേറ്റിലേക്ക്.കലക്ടറോട് തൊട്ടുചേർന്ന് തന്നെ മാതാപിതാക്കളും സഹോദരി ഭുവനേശ്വരിയുടെ മക്കളുമെത്തി. ഏതു മേഖലയിൽ ആണെങ്കിലും ജോലി നന്നായി ചെയ്യുമെന്നും മൂന്നുമാസം മുന്നേ കലക്ടറായ ഭർത്താവിനോട് വേണമെങ്കിൽ സംശയവും ചോദിക്കാമെന്നും നിയുക്ത കലക്ടർ.

ഭാര്യ അയൽ ജില്ലയിൽ തന്നെ ഉണ്ടെന്ന സന്തോഷത്തിനൊപ്പം കോട്ടയംകാർക്ക് മികച്ച കലക്ടറെ ലഭിച്ചതിന്റെ സന്തോഷവും എറണാകുളം ജില്ല കലക്ടർക്ക്. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വിഘ്നേശ്വരി ഐഎഎസ് കെ.റ്റി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

V. Vigneswari took charge as Kottayam District Collector

MORE IN CENTRAL
SHOW MORE