ശൗചാലയ സൗകര്യമില്ല; വെളിയിട മലമൂത്ര വിസര്‍ജ്ജനത്തിന് പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ആക്ഷേപം

toilet
SHARE

മതിയായ ശൗചാലയ സൗകര്യമൊരുക്കാതെയാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ വെളിയിട മലമൂത്ര വിസര്‍ജ്ജനത്തിന് പിഴ ഈടാക്കാനുള്ള തീരുമാനമെടുത്തതെന്ന് ആക്ഷേപം. കോര്‍പ്പറേഷന്‍ പരിധിയില്‍ ആവശ്യത്തിന് ശൗചാലയം പോലും ഇല്ലാത്തപ്പോഴാണ് 500 രൂപ പിഴ ഈടാക്കാനുള്ള തീരുമാനം..

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വെളിയിട മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവരില്‍ നിന്ന് 500 രൂപ പിഴയീടാക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. ഇന്നലെ ഇതു സംബന്ധിച്ച സര്‍ക്കുലറും കോര്‍പ്പറേഷന്‍ പുറത്തിറക്കി. കോര്‍പ്പറേഷന്‍റെ സീറോ വേസ്റ്റ് കാമ്പയിനിന്‍റെ ഭാഗമായാണ് നടപടി. മഫ്‌തിയിലെത്തുന്ന സംഘം പരിശോധന കര്‍ശനമാക്കുമെന്നും അറിയിച്ചു.

എന്നാല്‍ കോര്‍പ്പറേഷന്‍ പരിധിയിലെത്തുന്നവര്‍ക്ക് മലമൂത്ര വിസര്‍ജനത്തിന് സൗകര്യമുണ്ടോ എന്ന ചോദ്യത്തിന് കോര്‍പ്പറേഷന് കൃത്യമായ മറുപടിയേ ഇല്ല. കോര്‍പ്പറേഷനിലെ  ഇ.ടോയ്‌‌ലറ്റുകള്‍ തുറന്നതിന്‍റെ രണ്ടാം പക്കം പ്രവര്‍ത്തന രഹിതമായതാണ്. ഒന്നു പോലും പ്രവര്‍ത്തിക്കുന്നില്ല. ആളുകള്‍ കൂടുതലായെത്തുന്ന സ്വരാജ് റൗണ്ടില്‍ ഒരു പൊതു ശൗചാലയം പോലും ഇല്ല. പുഴക്കല്‍, പൂങ്കുന്നം, പടിഞ്ഞാറേകോട്ട ഭാഗങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ജനങ്ങളെ പിഴയുന്ന നിലപാടാണ് കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷ വാദം.

 നഗരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനുകളുടെ നിലയാവട്ടെ ഒരുതവണ കയറിയാല്‍ പിന്നെ കയറാന്‍ പറ്റാത്ത സ്ഥിതി. ശക്തന്‍ നഗറിലെ കംഫര്‍ട്ട് സ്റ്റേഷനാണ് ഒരു ഉദാഹരണം. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് കോര്‍പ്പറേഷന്‍റെ 500 രൂപ പിഴ തീരുമാനം.

It has been alleged that the Thrissur Corporation has decided to levy fines for open defecation without providing adequate toilet facilities

MORE IN CENTRAL
SHOW MORE