ഐടിഐ ജീവനക്കാരുടെ മർദനം; എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളെ തിരിച്ചെടുത്തു

sfi iit
SHARE

കോട്ടയം പള്ളിക്കത്തോട് ഐടിഐയിൽ ജീവനക്കാരെ മർദിച്ചതിന് പുറത്താക്കാൻ നിർദ്ദേശിച്ച വിദ്യാർഥികളെ തിരിച്ചെടുത്തു. മാസങ്ങൾക്ക് മുമ്പുള്ള അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ്ങിന്റെ ഉത്തരവ് മറികടന്നാണ്  എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളെ സംരക്ഷിക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനയുടെ പരാതി. 

കഴിഞ്ഞ വർഷം ഡിസംബർ ആറിനാണ് പള്ളിക്കത്തോട് ഐടിഐയിലെ ഇൻസ്ട്രക്ടർമാരെയും മറ്റ് ജീവനക്കാരെയും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. വളഞ്ഞിട്ടുള്ള ആക്രമണത്തിൽ തലയ്ക്കും മുഖത്തും ശരീരത്തും പരുക്കേറ്റ ജീവനക്കാർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. അന്ന് ജീവനക്കാർ പരാതിയുമായി എത്തിയതോടെയാണ് എസ്എഫ്ഐ യൂണിയൻ ചെയർമാൻ റോഷിൻ റോജോ ഉൾപ്പെടെ 15 പേർക്കെതിരെ പൊലീസ് കേസെടുത്തത്. മൂന്നു മാസങ്ങൾക്കകം  നാല് വിദ്യാർഥികളെ ട്രെയിനിങ്ങിൽ നിന്ന് പുറത്താക്കാനുള്ള അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ്ങിന്റെ ഉത്തരവുമെത്തി. എന്നാൽ സർക്കാരിൽ നിന്നുള്ള സമ്മർദത്തിൽ ഉത്തരവ് നടപ്പാക്കപ്പെട്ടില്ല. ഉത്തരവ് മറികടന്ന് നാലു പേരെയും ഏറ്റുമാനൂർ ഐടിഐ യിലേക്ക് മാറ്റുന്നതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് ഇൻസ്ട്രക്ടർമാരുടെ സംഘടന ആരോപിക്കുന്നത്. കഴിഞ്ഞമാസം 27നാണ് വിദ്യാർഥികളെ ഏറ്റുമാനൂർ ഐടിഐയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് എത്തുന്നത്. ബുധനാഴ്ച വിദ്യാർഥികൾ ഏറ്റുമാനൂർ ഐടിഐയിൽ പ്രവേശനം നേടിയിട്ടുണ്ട്.

Kottayam Pallikathod ITI students who were ordered to be expelled for beating the staff were taken back

MORE IN CENTRAL
SHOW MORE