ഉന്നത നിലവാരത്തിലുള്ള റോഡുകളുടെ പരിപാലനത്തിന് ഇനി പുത്തൻ സാങ്കതിക വിദ്യ

roadmachine
SHARE

ഉന്നത നിലവാരത്തിലുള്ള ബി. എം & ബിസി റോഡുകളുടെ പരിപാലനത്തിന് ഇനി പുത്തൻ സാങ്കതിക വിദ്യ. റോഡുകളിലെ ഴിചെറിയ കുഴികൾ അടയ്ക്കുന്നതിനുള്ള  ഇൻഫ്രാറെഡ് പാച്ച് വർക്ക് യന്ത്രമാണ് കോട്ടയത്ത് അവതരിപ്പിച്ചത്. കോട്ടയം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് ഏഴുവർഷത്തേക്ക് പരിപാലിക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയാണ് പുതിയ യന്ത്രം അവതരിപ്പിച്ചത്

ഒരു കുഴി അടയ്ക്കാൻ ഇനി ആകെ വേണ്ടത് എട്ട് മിനിറ്റാണ്.ഇൻഫ്രാറെഡ് ടെക്‌നോളജി ഉപയോഗിച്ച് യൂറോപ്പിൽ നിർമ്മിച്ച യന്ത്രങ്ങളാണ് ഇനി കോട്ടയം മുതൽ അങ്കമാലി വരെയുള്ള എംസി റോഡിലെ കുഴികൾ അടയ്ക്കുക. വൃത്തിയാക്കിയ കുഴിയും അതിന്റെ പരിസര ഭാഗവും നൂറ്റിനാൽപ്പത് ഡിഗ്രിയിൽ ചൂടാക്കുന്നതാണ് ആദ്യ ഘട്ടം.തുടർന്ന് ബിറ്റ്മിൻ എമൾഷൻ കുഴികളിൽ സ്‌പ്രേ ചെയ്യുന്നു.മിക്സ് കുഴിയിൽ ഒഴിച്ച ശേഷം കോംപാക്ടർ ഉപയോഗിച്ച് ഉറപ്പിക്കുന്നതോടെ  കുഴിയടയ്ക്കൽ കഴിഞ്ഞു. കുഴിയടച്ചാലും ഇളകിപ്പോകുന്ന പഴയ അവസ്ഥയ്ക്ക് പരിഹാരമായാണ് പുതിയ സാങ്കേതികവിദ്യ എത്തുന്നത് 

പുതിയ ടെക്നോളജിയുടെ സമർപ്പണത്തിലും പ്രവർത്തന ഉദ്ഘാടനത്തിലും മന്ത്രിമാരായ മുഹമ്മദ് റിയാസ് വി എൻ വാസവൻ എന്നിവർ പങ്കെടുത്തു.പ്രവർത്തനം വിജയകരമാകുന്നതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.

MORE IN CENTRAL
SHOW MORE