കട്ടപ്പനക്ക് പുളിയൻമലക്ക് സമീപം പുലിയെ കണ്ടതായി സംശയം

kattappana
SHARE

ഇടുക്കി കട്ടപ്പനക്ക് പുളിയൻമലക്ക് സമീപം പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ. സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് തോട്ടത്തിലൂടെ ജീവി ഓടിമറയുന്നത് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പുലി ഇറങ്ങി എന്ന വാർത്ത കാട്ടുതീ പോലെ പടർന്നപ്പോൾ വനം വകുപ്പ് പരിശോധനയ്ക്ക് എത്തി. പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ഉദ്യോഗസ്ഥർ മടങ്ങി പോവുകയായിരുന്നു. 

Locals said they saw a creature suspected to be a tiger near Puliyanmala, Kattappana, Idukki

MORE IN CENTRAL
SHOW MORE