രാസമാലിന്യങ്ങള്‍ പുറംതള്ളുന്ന കമ്പനി; നരകതുല്യ ജീവിതം നയിച്ച് ചമ്പന്നൂര്‍ നിവാസികൾ

cambanoor
SHARE

സിഡ്കോ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ പ്ലൈവുഡ് മാനുഫാക്ച്ചേഴ്സ് കണ്‍സോഷ്യം എന്ന കമ്പനി ചമ്പന്നൂര്‍ നിവാസികളുടെ ജീവിതം നരകതുല്യമാക്കുന്നതായി പരാതി. രാസമാലിന്യങ്ങള്‍ പുറംതള്ളുന്ന കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്ത് ജീവിതം ദുസഹമാണെന്ന് നാട്ടുകാര്‍ പറയുന്നു.

പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പശ ഉണ്ടാക്കുന്ന കമ്പനി ഇതിന്റെ നിര്‍മാണത്തിലെ മാലിന്യം നേരിട്ട് ചമ്പന്നൂര്‍ കുട്ടാടന്‍കുഴി പാടശേഖരത്തിലെയ്ക്കാണ് ഒഴുക്കുന്നത്.  പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡിന്റെ അന്വേഷണത്തില്‍  കമ്പനിയില്‍നിന്ന് രാസമാലിന്യം നിറഞ്ഞ മലിനജലം ഒഴുക്കിവിടുന്നു എന്ന് പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടച്ചുപൂട്ടണം എന്ന് നിര്‍ദേശം നല്‍കിയിട്ടും കമ്പനി പ്രവര്‍ത്തിച്ചുവരുകയാണെന്നും ആരോപണമുണ്ട്. 

ഇത്രയെറെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയൊന്നുമില്ല. ഇനിയും നടപടിയെടുത്തില്ലെങ്കില്‍‌ സമരമാര്‍ഗത്തിലെയ്ക്കുകടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Locals say that life in the area is difficult due to the activities of the company that releases chemical waste

MORE IN CENTRAL
SHOW MORE