തകർച്ചയുടെ വക്കിൽ ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രം

കുട്ടനാട്ടിലെ ആദ്യകാല ആശുപത്രികളിലൊന്നായ ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനായി എട്ടുവർഷം മുൻപ് നിർമിച്ച കെട്ടിടം തകർച്ചയുടെ വക്കിൽ .  ഒ പി ബ്ലോക്കും വാർഡും ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണെങ്കിലും പഴയ കെട്ടിടത്തിൽ ഫാർമസിയും ഡോക്ടർമാരുടെയും നഴ്സുമാരുടെ വിശ്രമമുറിയും ഒ പി ചീട്ട് എടുക്കുന്ന കൗണ്ടർ അടക്കമുള്ളവയും പ്രവർത്തിക്കുന്നുണ്ട് . 51 കിടക്കകളുണ്ടെങ്കിലും ചമ്പക്കുളം CHCയില്‍ രാത്രിയിൽ ചികിൽസയില്ല. 

ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എട്ട് വർഷം മുൻപ് നിർമിച്ച കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ചതാണ് ഈ കെട്ടിടം . ഭിത്തികൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു. വിള്ളൽ വീണ കെട്ടിടത്തിൽ ഒരു വർഷം മുൻപ് ചെയിന്റടിച്ചും പണം പാഴാക്കി. 

നഴ്സുമാരുടെയും ഡോക്ടർമാരുടെയും വിശ്രമ മുറിയും ഫാർമസിയും ഒ പി ചീട്ടെടുക്കുന്ന സ്ഥലവും വിള്ളൽ വീണ ഈ കെട്ടിടത്തിൽ തന്നെ. സൗകര്യങ്ങളോടെ പുതിയ കെട്ടിടം തൊട്ടടുത്ത് പണിതുട്ടുണ്ടെങ്കിലും രോഗികൾക്ക് പ്രയോജനമില്ല. ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് പ്രവർത്തനത്തെ ബാധിക്കുന്നു.51 കിടക്കയുണ്ടെങ്കിലും രാത്രിയിൽ കിടത്തി ചികിൽസയില്ല.  നേരത്തെ നിർമിച്ച ഒരു കെട്ടിടം ഉപയോഗശൂന്യമായി  ആശുപത്രി പരിസരത്ത് തന്നെയുണ്ട്.