ചോറ്റുപാറ– ഉളുപ്പുണി റോഡ്; ഫണ്ട് അപര്യാപ്തമെന്ന് നാട്ടുകാര്‍; സമരം

wagamonroadprotest-03
SHARE

വാഗമണിലെ ചോറ്റുപാറ -ഉളുപ്പുണി റോഡിന്റെ നിർമാണത്തിന് അനുവദിച്ച ഫണ്ട് അപര്യാപ്തമെന്ന് ആരോപിച്ച് നാട്ടുകാർ അനിശ്ചിതകാല സമരത്തിൽ . രണ്ട് കിലോമീറ്ററിലേറെ റോഡ് നിർമാണത്തിന് ആകെ 50 ലക്ഷം രൂപ മാത്രം അനുവദിച്ചതിനെതിരെയാണ് സമരം. ഈ തുക ഉപയോഗിച്ച് കുറച്ചു ഭാഗം മാത്രമേ ടാർ ചെയ്യാനാവൂ എന്നാണ് നാട്ടുകാർ പറയുന്നത്

ചോറ്റുപാറ - ഉളുപ്പുണി റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നതാണ്. പീരുമേട് എംഎൽഎ വാഴൂർ സോമന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് ആറുമാസം മുൻപാണ് റോഡിന്റെ പുനരുദ്ധാരണം തുടങ്ങിയത്. . നാല് കിലോമീറ്റർ തകർന്നു കിടക്കുന്ന റോഡിൽ പണം അനുവദിച്ചത് ഒന്നര കിലോമീറ്റർ ടാറിങ്ങിനും 75 മീറ്റർ കോൺക്രീറ്റിങ്ങിനുമാണ്. നിർമാണം എങ്ങും എത്തിയില്ലെന്ന് മാത്രമല്ല, അനുവദിച്ച തുകകൊണ്ട് പൂർത്തിയാക്കാൻ പോലും പറ്റാത്ത അവസ്ഥയും ആണ്. കരാറുകാരൻ അലംഭാവം കാണിക്കുന്നതായും ആരോപണമുണ്ട്.

രണ്ടുദിവസം മുൻപ് സൂചന സമരം നടത്തിയ നാട്ടുകാർ ഇപ്പോൾ അനിശ്ചിതകാല സമരത്തിലാണ്. 4 കിലോമീറ്റർ റോഡ് നവീകരണത്തിന് പര്യാപ്തമായ തുക അനുവദിക്കണമെന്നാണ് ആവശ്യം. തകർന്നു തരിപ്പണമായ റോഡിലൂടെ യാത്ര അതീവ ദുഷ്കരമാണ്. ഓട്ടോകൾക്കും ടാക്സികൾക്കും ഇരട്ടി ചാർജ് നൽകേണ്ട അവസ്ഥയുമാണ് നാട്ടുകാർക്ക്. 

Protest in chottupara over insufficient road fund

MORE IN CENTRAL
SHOW MORE