ക്ഷേത്രക്കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങി ദുര്‍ഗന്ധം; ശുചീകരിക്കാതെ ദേവസ്വം ബോര്‍ഡ്

deadfishvaikkom-03
SHARE

വൈക്കം ടി.വി പുരത്ത് ക്ഷേത്രക്കുളത്തിൽ നൂറുകണക്കിന് മീനുകൾ നാല് ദിവസമായി ചത്ത് പൊങ്ങി അഴുകിക്കിടന്നിട്ടും ദേവസ്വം ബോര്‍ഡ് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ദുർഗന്ധം വ്യാപിച്ചതോടെ സമീപത്തെ കുടുബങ്ങൾക്ക് വീടുകളിൽ കഴിയാൻ വയ്യാത്ത സ്ഥിതിയാണ്. കടുത്ത ചൂടാണ് മല്‍സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നും വര്‍ഷങ്ങളായി കുളം ശുചീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ക്ഷേത്രത്തിലേക്കുള്ള പൂജാ പാത്രങ്ങളടക്കം വൃത്തിയാക്കുന്ന കുളത്തിലാണ് നാലു ദിവസങ്ങൾക്കു മുൻപ് മീനുകൾ ചത്തു പൊങ്ങി തുടങ്ങിയത്. ഒരേക്കറോളം വരുന്ന കുളം നിറഞ്ഞ് ചത്തുപൊങ്ങുന്ന മീനുകൾ ആയിരക്കണക്കിന് വരും. പരുന്തടക്കമുള്ള പക്ഷികൾ രാവിലെ മുതൽ ഇവ കൊത്തിപ്പറക്കുന്നതോടെ ബാക്കിയാവുന്നതാണ് കരയോട് ചേർന്ന് അടിഞ്ഞ് കിടക്കുന്നത്. എട്ട് വർഷത്തിലധികമായി വൃത്തിയാക്കാത്ത കുളത്തിൽ ചൂട് കനത്തതോടെയാണ് മീനുകൾ ചാകുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ വിശദീകരിക്കുന്നത്.  

ക്ഷേത്രഭാരവാഹികളുടെ അനുമതി ഇല്ലാതെ ടി.വി പുരംപഞ്ചായത്ത് ,പൊതു ജലാശയത്തിൽ മീൻ കുഞ്ഞുങ്ങളെ വളർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി  എത്തിച്ച മീനുകളാണ് ചത്ത് പൊങ്ങിയതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. തിരക്ക് കാരണം രണ്ട് ദിവസം കഴിഞ്ഞ്  മാത്രമെ സ്ഥലത്ത് എത്തി പരിശോധിക്കാനാവൂ എന്നാണ്‌ ക്ഷേത്ര ചുമതലയുള്ള ദേവസ്വം സബ്ഗ്രൂപ്പ് ഓഫിസറുടെ വിശദീകരണം.

Hundreds of dead fish wash up amid heat in temple pond, vaikkom

MORE IN CENTRAL
SHOW MORE