വൈക്കത്ത് വീണ്ടും തെരുവുനായ് ശല്യം രൂക്ഷം; മൂന്ന് ആടുകളെ കടിച്ചു കൊന്നു

stray-dog-attack
SHARE

വൈക്കത്ത് വീണ്ടും തെരുവുനായ് ശല്യം രൂക്ഷമാകുന്നു.റ്റിവി പുരത്ത് മൂന്ന് ആടുകളെ തെരുവ് നായ്കൂട്ടം കടിച്ചു കൊന്നു. ഒരു പശുകിടാവിന്റെ ഇരു ചെവികളും കടിച്ചു പറിച്ചു. ഇന്നലെ ഉച്ചയോടെ വീടിനു സമീപം കെട്ടിയിരുന്ന കാലികൾക്ക് നേരെയായിരുന്നു നായ് കൂട്ടത്തിന്റെ ആക്രമണം. ഏഴോളം നായ്ക്കളാണ് ഒരു ആടിനെയും രണ്ട് ആട്ടിൻ കുട്ടി കുട്ടികളെയും കൊന്നത്. ഒരു പശുക്കിടാവിന്റെ ഇരുചെവികളും തുന്നിക്കെട്ടാൻ പറ്റാത്ത രീതിയിൽ കടിച്ചു കീറിയ നിലയിലാണ്. സമീപവാസികളാണ് നായ് കൂട്ടത്തെ ഓടിച്ചത്. ചെവികൾക്ക് മാരകമായി പരുക്കേറ്റ പശുകിടാവിന് വൈക്കം ബ്ലോക്ക് വെറ്ററിനറി  ക്ലീനിക്കിൽ ചികിത്സ നൽകി 

വൈക്കം റ്റി വിപുരത്ത്  മാസങ്ങൾക്കുള്ളിൽ പത്തോളം കാലികളെയും 25 ലധികം കോഴികളെയുമാണ് തെരുവ് നായ്ക്കൾ കൊന്നത്.കാലികൾക്ക് നേരെയുള്ള ആക്രമണം രൂക്ഷമായതോടെ നാട്ടുകാരും ക്ഷീര കർഷകരും ആശങ്കയിലാണ്. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Stray Dog attack in vaikkom

MORE IN CENTRAL
SHOW MORE