‘ആട്ടക്കള’; കായികതാരങ്ങള്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടി

Attakkalam-project-to-mold-football-players-from-tribal-groups
SHARE

ഗോത്രവിഭാഗങ്ങളില്‍നിന്ന് ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ആട്ടക്കള പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം. പ്രതിഭയുണ്ടായിട്ടും പരിശീലനവും അവസരങ്ങളും നിഷേധിക്കപ്പെടുന്നവര്‍ക്കുള്ള കൈത്താങ്ങാണിതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും കായികതാരങ്ങളുടെ നേതൃത്വത്തിലുള്ള ദ് തേര്‍ട്ടീന്‍ത് ഫൗണ്ടേഷനും സംയുക്തമായാണ് പരിശീലന സൗകര്യമൊരുക്കുന്നത്.

മമ്മൂട്ടി തട്ടിക്കൊടുത്ത പന്തില്‍ അവര്‍ കുതിച്ച് തുടങ്ങുകയാണ്. വയനാട് തിരുനെല്ലിയില്‍നിന്നുള്ള അറുപത്തിയഞ്ച് കുട്ടികള്‍. മികച്ച പരിശീലനം, പോഷകാഹാരം, അവസരങ്ങള്‍ എല്ലാം ഇനി ഇവര്‍ക്കും ലഭിക്കും. ഗോത്രഭാഷയില്‍ ആട്ടക്കളയെന്നാല്‍ കളിക്കളം എന്നര്‍ഥം. കുട്ടികളെ ലഹരിയില്‍നിന്ന് സംരക്ഷിച്ച് കളിക്കളത്തിലേക്ക് എത്തിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. കുട്ടികള്‍ക്കൊപ്പം കേക്കുമുറിച്ച് ആഘോഷിച്ച പ്രിയതാരം മികച്ച കായികതാരങ്ങള്‍ പദ്ധതിയിലൂടെ വളര്‍ന്നുവരട്ടെയെന്ന് ആശംസിച്ചു. വിവിധ മേഖലകളില്‍നിന്നുള്ള കായിക താരങ്ങളാണ് ഫൗണ്ടേഷന് പിന്നില്‍.

എട്ട് അക്കാദമികള്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ തിരുനെല്ലിയിലും അട്ടപ്പാടിയിലുമുള്ള അക്കാദമികളില്‍ പരിശീലനം പൂര്‍ണമായും സൗജന്യമാണ്.

Attakala project to mold football players from tribal groups has started in Kochi.

MORE IN CENTRAL
SHOW MORE