സ്കൂള്‍ ഗ്രൗണ്ടും കളിയുപകരണങ്ങളും നശിപ്പിച്ച് പാചകപ്പുര നിര്‍മാണം; പ്രതിഷേധം

thalappathara govt lp school 2905
SHARE

കോട്ടയം തലപ്പലം പഞ്ചായത്തിലെ അറുത്തൂറ്റിമംഗലം എൽപി സ്കൂൾ ഗ്രൗണ്ടിലെ പാചകപ്പുര നിർമാണത്തിനെതിരെ പ്രതിഷേധം. കുട്ടികളുടെ കളിയുപകരണങ്ങളും ഗ്രൗണ്ടും നശിപ്പിച്ചാണ് പുതിയ പാചകപ്പുര നിർമിക്കുന്നതെന്നാണ് പരാതി. സ്കൂളിന് പിന്നിൽ പാചകപ്പുര നിർമാണത്തിന് സ്ഥലം ഉണ്ടെന്നിരിക്കെയാണ് ഗ്രൗണ്ടിൽ നിർമ്മാണം നടത്തുന്നത്.

അതേസമയം 50 ൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള അറുഞ്ഞൂറ്റിമംഗലം ഗവ.എൽ.പി സ്കൂളിൽ തകരാറുകളില്ലാത്ത ഒരു പാചകപ്പുര നിലനിൽക്കെയാണ് 6 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം നിർമിക്കുന്നത്. സ്കൂളിന്റെ ഓഫീസ് കെട്ടിടത്തിന് പിന്നിലായി വെറുതെ കിടക്കുന്ന 20 സെന്റോളം സ്ഥലം ഉണ്ടായിരിക്കെയാണ് ആകെയുള്ള ചെറിയ ഗ്രൗണ്ടിന്റെ ഭാഗത്ത് നിർമാണം ആരംഭിച്ചത്. ഇതിനായി ഗ്രൗണ്ടിലുണ്ടായിരുന്ന കളിയുപകരണങ്ങൾ പിഴുതുമാറ്റി. കളിസ്ഥലം നശിപ്പിക്കരുതെന്ന് ആദ്യഘട്ടം മുതലേ ആവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. സ്കൂൾ കെട്ടിടം നവീകരിക്കുന്നതിനോ തൊട്ടുപിന്നിലായി ഒഴുകുന്ന തോടിന് സംരക്ഷണവേലി നിർമിക്കുകയോ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും പരാതിയുണ്ട്.

Protest against construction of kitchen in LP school play ground

MORE IN CENTRAL
SHOW MORE