വിജയത്തിലേക്കുള്ള രഹസ്യവഴികള്‍ പങ്കുവെച്ച് സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍

civil-service
SHARE

വിജയത്തിലേക്കുള്ള രഹസ്യവഴികള്‍ പങ്ക് വച്ച് സിവില്‍സര്‍വീസ്  റാങ്ക് ജേതാക്കള്‍ . മലയാള മനോരമ കൊച്ചിയിലൊരുക്കിയ  സക്സസ് ടോക്കിലാണ്   ഗഹന നവ്യാ ജേക്കബും  പി.ആര്‍ മീരയും അച്യൂത് അശോകും  സിവില്‍സര്‍വീസ് നേട്ടത്തിന്റെ ചുരുളഴിച്ചത് . 

വിജയത്തിലേക്കുള്ള യാത്രയില്‍ ഗഹന ഒരിഷ്ടവും മാറ്റിവച്ചില്ല . പാട്ടും കവിതയും സിനിമയുമെല്ലാം ഒപ്പംകൊണ്ടുപോയി.  കളിക്കും കാര്യത്തിനുമിടയിലെ ബാലന്‍സ് പക്ഷേ തെറ്റിച്ചില്ല . രണ്ടാംശ്രമത്തില്‍  ആറാം റാങ്കോടെ ഈ പാലാക്കാരിക്ക് സിവില്‍സര്‍വീസ്. 

നീതി ആയോഗിലെ ജോലിയാണ് മീരയില്‍ സിവില്‍ സര്‍വീസ് സ്വപ്നമുണര്‍ത്തിയത് .  അറിവ് അനിവാര്യമായ ജോലിക്കൊപ്പം  പരന്നവായനകൂടി ചേര്‍ന്നതോടെ  അപ്രാപ്യമെന്ന് കരുതിയത്  മീര അനായാസം കീഴടക്കി .

ധൈര്യവും ഉറച്ച ലക്ഷ്യവുമാണ് അച്യുത് അശോകിന്  സിവില്‍ സര്‍വീസ് യാത്രയില്‍ തുണയായത് . ബാംഗ്ലൂറിലെ എന്‍ജിനീയറിങ് ജോലി ഉപേക്ഷിച്ചാണ് പരീക്ഷയ്ക്ക് ഒരുങ്ങിയത് . മൂന്നുവട്ടം ശ്രമിക്കുമെന്ന് മനസിലുറപ്പിച്ചു . മൂന്നാം അങ്കത്തില്‍ മോഹം കൈപ്പിടിയില്‍ . 

മൂവരൂടേയും യാത്രകള്‍ ആവേശത്തോടെയാണ് സിവില്‍സര്‍വീനൊരുങ്ങുന്ന ഇളമുറക്കാര്‍ കേട്ടിരുന്നത് . ഒപ്പം ഒരുപിടി സംശയങ്ങളും . എല്ലാ സംശയങ്ങളും തീര്‍ത്താണ് മൂവരും യാത്രയായതും

MORE IN CENTRAL
SHOW MORE