തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 50 കിലോ കഞ്ചാവ്

ganjaseize
SHARE

തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. കുതിരാൻ തുരങ്കത്തിന് സമീപം പൊലീസ് പിടികൂടിയത് 50 കിലോ കഞ്ചാവ്. ജില്ലയിൽ ഒരു മാസത്തിനിടെ പിടികൂടിയത് 300 കിലോയിലധികം കഞ്ചാവ്..

കുതിരാൻ തുരങ്കത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവാണ് പീച്ചി പോലീസ് പിടികൂടിയത്. ഒഡിഷ സ്വദേശി ഹരിയമുണ്ട, കോട്ടയം സ്വദേശികളായ തോമസ്, ലിന്റോ, കോഴിക്കോട് സ്വദേശി അസറുദ്ദീൻ  എന്നിവരാണ് കഞ്ചാവ് കടത്ത് സംഘത്തിൽ ഉണ്ടായിരുന്നത്. തൃശൂർ  ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നാലുമണിക്ക് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സംഘത്തെ വലയിലാക്കിയത്.

ഒരു മാസത്തിനിടെ വ്യത്യസ്ത കേസുകളിലായി 300 കിലോയിലധികം കഞ്ചവാണ് ജില്ലയിലെ നിന്ന് പൊലീസും എക്സൈസും പിടികൂടിയത്. ആഡംബര കാറിൽ കടത്തുകയായിരുന്ന 220 കിലോ കഞ്ചാവ് ഈ മാസം ആദ്യത്തിൽ പൊലീസ് പിടികൂടിയിരുന്നു. ജില്ലയിൽ പരിശോധന കൂടുതൽ ഊർജിതമാക്കാനാണ് പൊലീസ് തീരുമാനം 

MORE IN CENTRAL
SHOW MORE