ഇടിഞ്ഞുവീഴാറായ കെട്ടിടം; അവഗണനയില്‍ കല്ലറയിലെ ജനകീയ വായനശാല

library
SHARE

ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ അവഗണിക്കപ്പെട്ട് കോട്ടയം കല്ലറയിലെ ജനകീയ വായനശാല.1950 ൽ തുടങ്ങിയ കല്ലറ ശ്രീമാണിക്യവിലാസം ജൂബിലി സ്മാരക ഗ്രന്ഥശാലയിലെ അപൂർവ്വ പുസ്തകങ്ങൾ ഉൾപ്പെടെയാണ് ചോർന്നൊലിക്കുന്ന മുറിയിൽ  നശിച്ചു പോകുന്നത്

ഒരു കാലത്ത് കല്ലറ, മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകാരുടെ പ്രധാന സാംസ്ക്കാരിക കേന്ദ്രമായിരുന്നു ഈ ഗ്രന്ഥശാല.പഴമയുടെ ചെങ്കല്ല് പാകിയ പടവുകൾ കയറിയെത്തിയാൽ പാതി പൊളിഞ്ഞ് ജീർണ്ണവസ്ഥയിലായ ഗ്രന്ഥശാലയിലെത്താം. അപൂർവ്വ ഗ്രന്ഥങ്ങളടക്കം പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങൾ സൂക്ഷിക്കാനിടമില്ല.17 വർഷം മുമ്പ് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തർക്കം ഉണ്ടായതാണ് പ്രതിസന്ധിക്ക് തുടക്കം. പിന്നീട് വായനശാല സംരക്ഷിക്കാൻ ലൈബ്രറി കൗൺസിലിനെയും ജനപ്രതിനിധികളെയും സമീപിച്ച്‌ വർഷങ്ങൾ കഴിഞ്ഞിട്ടും സഹായം ഉണ്ടായില്ലെന്ന് മാത്രല്ല വൈക്കം MLA വാക്കു പാലിച്ചില്ലെന്നും ഭരണസമിതി പ്രസിഡന്റ്.

എ ഗ്രേഡ് ഉണ്ടായിരുന്ന വൈക്കം താലൂക്കിലെ തന്നെ മികച്ച വായനശാലയ്ക്ക് ഇപ്പോൾ ഡി ഗ്രേഡാണ്. ഇപ്പോഴും ദിവസേന നൂറുകണക്കിന് ആളുകളെ ലൈബ്രറി സംരക്ഷിക്കാൻ നടപടി വേണമെന്നാണ് ആവശ്യം

A neglected library in a crumbling building

MORE IN CENTRAL
SHOW MORE