പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ, ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരു സർക്കാർ സ്കൂൾ

school kallara
SHARE

പുതിയ അദ്ധ്യയന വർഷത്തിൽ സർക്കാർ സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുമെന്ന് പറയുമ്പോഴും ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരു സർക്കാർ സ്കൂൾ. വൈക്കം കല്ലറ പഞ്ചായത്തിലെ സർക്കാർ എൽ.പി.സ്കൂളിനാണ്‌ 100 വർഷം പഴക്കമുള്ള കെട്ടിടം നന്നാക്കാൻ കഴിയാത്തത് . കെട്ടിടം അപകടാവസ്ഥയിലായതിനാൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ എത്തുന്നില്ല. 

84 കുട്ടികളുണ്ടായിരുന്ന SMV എൽ.പി.സ്കൂളിലാണ് പ്രധാന കെട്ടിടം കോവിഡ് കാലത്ത് അടഞ്ഞ് കിടന്നതോടെ തകർച്ചാ ഭീഷണിയിലായത്.. കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയും സീലിംഗും പാടെ തകർന്ന് നാലു വർഷമായി മഴയിൽചോർന്നൊലിക്കുകയാണ്.പ്രദേശമാകെ പുല്ല് പിടിച്ച് പാമ്പ് ശല്യവും രൂക്ഷമായതോടെ കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി.

പ്രധാന കെട്ടിടം അപകടാവസ്ഥയിലായതോടെ ഇടുങ്ങിയ കിച്ചൻ സ്റ്റോർ മുറിയിലാണ് മൂന്ന് വർഷമായി 27 നഴ്സറി വിദ്യാർത്ഥികളുടെ പഠനം. 13 കുട്ടികൾ ഈ അദ്ധ്യയന വർഷം എത്തിയിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ അപകടാവസ്ഥയും കാടുപിടിച്ച് ഇഴജന്തുക്കളുള്ള കളിസ്ഥലവും കണ്ടതോടെ  കുട്ടികളെ ചേർക്കാതെ മടങ്ങി. ഉച്ചക്കഞ്ഞിക്കും സ്കൂൾ വാഹന നടത്തിപ്പിനും ശമ്പളക്കാശ് മുടക്കുന്ന അദ്ധ്യാപകർ തന്നെ കെട്ടിടവും പണിയണമൊ എന്നാണ് ജീവനക്കാരുടെ ചോദ്യം.

A government school without anyone looking back even though it says it will attract more children to government schools

MORE IN CENTRAL
SHOW MORE